Wednesday, February 9, 2011

An interview with the woman who ate the great ICECREAM


അര കിലോമീറ്ററോളം യഥാര്‍ത്ഥവഴിയില്‍നിന്നു
തിരിഞ്ഞാണ്‌ ഞങ്ങള്‍ നടന്നത്‌. റോഡരികില്‍ വണ്ടി നിര്‍ത്തിയപ്പോഴും പലരും
വീക്ഷിക്കുന്നുണ്ടായിരുന്നു. എങ്കിലും കാര്യമാക്കാതെ മുന്നോട്ടു നടന്നു.
ഇടവഴികളും വയലേലകളും താണ്ടി. ചുറ്റും കഴുകന്‍ കണ്ണുകളുമായി പലരും.
ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ വിവാദ നായിക റജീനയുടെ അഭിമുഖത്തിനായുള്ള യാത്ര.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റൗഫും കുഞ്ഞാലിക്കുട്ടിയും പുതിയ
വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പിറകെ ഞങ്ങള്‍ റജീനയുടെ
വീട്ടുപരിസരത്തെത്തിയിരുന്നു. അന്ന്‌ വീടിന്റെ പടം പോലും എടുക്കാന്‍
കഴിയാത്ത സാഹചര്യമായിരുന്നു. ചിലര്‍ പറഞ്ഞു. 'സൂക്ഷിക്കണം. നിങ്ങളെ
നിരീക്ഷിക്കുന്ന പലരുമുണ്ടിവിടെ.'
All the content presented here are found from various blogs and forums.
കണ്ടപ്പോള്‍ തന്നെ വീട്ടിലേക്ക്‌ കയറിയിരിക്കാനും
പത്രക്കാരാണല്ലേയെന്നും ചോദിച്ചായിരുന്നു റജീനയുടെ സ്വീകരണം. സിറ്റിയില്‍
നിന്നും 13 കിലോമീറ്റര്‍ അകലെ തീര്‍ത്തും ഉള്‍പ്രദേശമായ പന്തീരങ്കാവിലെ
മുതുവനത്തറയിലെ റോഡിനോടു ചേര്‍ന്നു നിര്‍മിച്ച വീട്ടില്‍ ഭര്‍ത്താവ്‌
പ്രമോദിനും കുഞ്ഞിനും ബാപ്പയ്‌ക്കുമൊപ്പം താമസിക്കുകയണിപ്പോള്‍ റജീന. പുതിയ
വെളിപ്പെടുത്തലുകളാല്‍ നുരഞ്ഞുപൊങ്ങിയ ഐസ്‌ക്രീം പാര്‍ലര്‍ വിവാദത്തിന്റെ
പശ്‌ചാത്തലത്തില്‍ റജീനയുടെ വെളിപ്പെടുത്തലുകളുടെ പ്രധാന ഭാഗങ്ങള്‍...

? ഐസ്‌ക്രീം കേസ്‌...

റജീന : ആ ... അത്‌ അവരു കുടുംബക്കാര്‍ തമ്മിലല്ലേ ഇപ്പോള്‍ പ്രശ്‌നം.

? റൗഫ്‌ ഈയിടെ വന്നിരുന്നോ

റജീന : ഉവ്വ്‌ .കുഞ്ഞാലിക്കുട്ടിക്കെതിരേ പറയണമെന്നു പറഞ്ഞ്‌ റൗഫ്‌ക്കാ രണ്ടാഴ്‌ച മുമ്പ്‌ വന്നിരുന്നു.

? കേസുമായി ബന്ധപ്പെട്ട്‌ നിങ്ങളെ മാനസികരോഗി വരെയാക്കാന്‍ ശ്രമം നടത്തിയിരുന്നോ? അതില്‍ ആര്‍ക്കായിരുന്നു പങ്കുള്ളത്‌.

റജീന:
അതു പിന്നെ എനിക്ക്‌ ആദ്യമേ ദേഷ്യം വരുന്ന സ്വഭാവമുണ്ടായിരുന്നു. ഇതു
കാണിക്കാനായി ഉമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ വിവേക്‌ ആശുപത്രിയില്‍
ചികിത്സയിലുണ്ടായിരുന്നു. വിവരം അറിഞ്ഞ്‌ എത്തിയ റൗഫ്‌ക്കായാണ്‌ എന്റെ
പേര്‌ റജീനയാണെന്നും മറ്റുമുള്ള വിവരങ്ങള്‍ ആശുപത്രിക്കാരെ അറിയിച്ചത്‌.
ഇതിനുശേഷം ഞാന്‍ ആശുപത്രി വിട്ടു. അല്ലാതെ എന്നെയാരും മാനസികരോഗിയാക്കാന്‍
ശ്രമിച്ചിട്ടില്ല.

? കേസില്‍ മൊഴിമാറ്റിപ്പറയണമെന്ന്‌ പഠിപ്പിച്ചതാരായിരുന്നു.
എവിടെ വച്ച്‌. മൊഴിമാറ്റം പഠിപ്പിക്കാന്‍ ഏതെങ്കിലും വക്കീലന്‍മാരോ മറ്റും
ഉണ്ടായിരുന്നോ


റജീന : മൊഴിമാറ്റം(എന്ത് മൊഴിയാണ് മാറ്റിയത് ഇത് തെളീക്കേണ്ടത് അല്ലേ ) പഠിപ്പിച്ചത്‌
റൗഫ്‌ക്കായാണ്‌. അവരുടെ ഓഫീസില്‍ നിന്നാണ്‌ ഇതെല്ലാം പഠിപ്പിച്ചത്‌.
വക്കീലന്‍മാരൊന്നും ഇല്ലായിരുന്നു.

? മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ.

റജീന
: കുഞ്ഞാലിക്കുട്ടിയെ ഞാന്‍ നേരിട്ടു കണ്ടിട്ടുപോലുമില്ല. അവര്‍ക്കെതിരേ
പറഞ്ഞതില്‍ ഇന്നു ഞാന്‍ പശ്‌ചാത്തപിക്കുകയാണ്‌. അതൊക്കെ മഹാപാപമായാണു ഞാന്‍
കാണുന്നത്‌. മാധ്യമങ്ങളോട്‌ കേസ്‌ ഉണ്ടാകുന്നതിനു മുമ്പേ അതുപറയ്‌, ഇതു
പറയ്‌, എന്നൊക്കെ പറയാന്‍ പറഞ്ഞത്‌ റൗഫ്‌ക്കയാണ്‌.

? അപ്പോള്‍ കുഞ്ഞാലിക്കുട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണോ


റജീന : അതെ. പിന്നെ കുഞ്ഞാലിക്കുട്ടിയുടെ കാറില്‍ പോയിട്ടുണ്ട്‌. 'ആ മുകളില്‍ ചുവന്ന ലൈറ്റൊക്കെ പിടിപ്പിച്ച കാറുണ്ടല്ലോ അതില്‌ '
(ഇത് ഒരു അന്തക്കെട് പെണ്ണിന്‍റെ ജല്‍പ്പനം മാത്രമാണോ )
? ആരായിരുന്നു കാറില്‍ കുഞ്ഞാലിക്കുട്ടിയായിരുന്നോ.

റജീന : അല്ല. ഡ്രൈവര്‍ അരവിന്ദന്‍.

? ഏങ്ങോട്ടായിരുന്ന യാത്ര

റജീന : അതു പറയില്ല. ഷൊര്‍ണൂരില്‍ നിന്നുമാണ്‌ കാറില്‍ കയറിയത്‌. മൂന്നിടങ്ങളില്‍ പോയി

? ആരായിരുന്നു അവിടെ


റജീന : അതു പിന്നെ പറയാം

? ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ടല്ലേ നിങ്ങള്‍ക്ക്‌ ഈ വീടും സൗകര്യങ്ങളും എല്ലാം ലഭിച്ചത്‌. ഇതു കുഞ്ഞാലിക്കുട്ടിയുടെ പണമല്ലേ.

റജീന
: സ്‌ഥലം ഞങ്ങളുടേതാണ്‌. പിന്നെ വീടും മറ്റെല്ലാ കാര്യങ്ങള്‍ക്കും പണം
തന്നത്‌ കേസുമായി ബന്ധപ്പെട്ടാണ്‌. റൗഫ്‌ക്കായാണു പണം കൊണ്ടു വന്നത്‌.

? കുഞ്ഞാലിക്കുട്ടി കൊടുത്തയച്ച പണമാണിതല്ലേ

റജീന : അല്ല. കോഴിക്കോട്ടെ ക്യൂന്‍സ്‌ ബേബി, ഖാദര്‍ , പി.എ റഹ്‌മാന്‍ തുടങ്ങി 15 ഓളം പേരുടെ പണമാണിത്‌.

No comments: